അക്ഷരലോകം പുരസ്കാരം കെ.വി.തിക്കുറിശ്ശിക്ക്
Posted on: 20 Aug 2015
തക്കല: കന്യാകുമാരി മലയാള അക്ഷരലോകത്തിന്റെ ഏഴാമത് അക്ഷരലോകം അവാര്‍ഡ് ഭാഷാപണ്ഡിതനും കവിയുമായ കെ.വി.തിക്കുറിശ്ശിക്ക്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്.
കലാ-സാഹിത്യ സാംസ്കാരിക മേഖലകളിലെ കന്യാകുമാരി ജില്ലക്കാരായ പ്രതിഭകള്‍ക്കാണ് പുരസ്കാരം നല്‍കുന്നത്. 23ന് ഉച്ചയ്ക്ക് 3.30ന് തക്കല കൊല്ലന്‍വിള പാര്‍ഥസാരഥി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഡോ. വി.എസ്.ശര്‍മ അവാര്‍ഡ് ദാനം നിര്‍വഹിക്കുമെന്ന് അക്ഷരലോകം പ്രസിഡന്റ് പി.പരമേശ്വരന് നായര്‍ അറിയിച്ചു.