കഴക്കൂട്ടം മേഖല ഗണേശോത്സവം
Posted on: 20 Aug 2015
കഴക്കൂട്ടം: ഗണേശോത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെയും കഴക്കൂട്ടം മേഖല ഗണേശോത്സവ വിഗ്രഹത്തിന്റെ മിഴിതുറക്കല്‍ ചടങ്ങ് എം.എ. വാഹിദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗുരുസവിത് ജ്ഞാനതപസ്വി, ശിവസേന കേരള വൈസ് പ്രസിഡന്റ് ആര്.ആര്. വിജയന്, കാര്യവട്ടം ബാലു, കഴക്കൂട്ടം ബിനു ദാസ്, രാജേഷ്, മജിത്ത്, സജീവന്, രഘുനാഥന് നായര്‍, ജയചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.