'കിമര്‍ത്ഥം ദ്രൗപതി' സംസ്കൃത നാടകം ഇന്ന് അവതരിപ്പിക്കുന്നു
Posted on: 19 Aug 2015
തിരുവനന്തപുരം: ഏഴാമത് കനല് സാംസ്കാരിക വേദിയുടെ വാര്‍ഷികാഘോഷപരിപാടി ബുധനാഴ്ച വൈകീട്ട് ഹസ്സന്മരിക്കാര് ഹാളില്‍ നടക്കും. വൈകീട്ട് നാല് മണി മുതല്‍ നാടക-ചിത്ര പ്രദര്‍ശനവും 5.30 മുതല്‍ അവാര്‍ഡ് സമര്‍പ്പണവും നടക്കും. ഡോ. വയലാ വാസുദേവന്‍പിള്ള കനല് പുരസ്കാരം നാടക-സിനിമാ നടി സജിതാ മഠത്തിലിന് പ്രൊഫ. എസ്. രാമാനുജം നല്‍കും. 6.30ന് കിമര്‍ത്ഥം ദ്രൗപതി(എന്തുകൊണ്ട് ദ്രൗപതി) എന്ന സംസ്കൃത നാടകം അവതരിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ സന്തോഷ് വെഞ്ഞാറമൂട്, കുളക്കട പ്രസന്നന്, ടി.ആരോമല്‍, അശ്വതി വിജയന് കണ്ണന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.