ശുചീകരണ പ്രവര്‍ത്തനം നടത്തി

Posted on: 19 Aug 2015



തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആശുപത്രി സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനവും രോഗികള്‍ക്ക് സഹായവിതരണവും നടത്തി.
ആശുപത്രി സംരക്ഷണ സമിതി ചെയര്‍മാന്‍ പുലയനാര്‍കോട്ട എസ്.എസ്.അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ആശുപത്രി അങ്കണത്തില്‍ നടന്ന സമ്മേളനം കെ.മുരളീധരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നിര്‍ധന രോഗികള്‍ക്ക് സഹായവിതരണം തിരുവനന്തപുരം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍ നിര്‍വഹിച്ചു. യോഗത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. ടി.സാഗര്‍ തേവലപ്പുറം, മെട്രോ പോളീസ് ലയണ്‍സ് ക്ലബ് സെക്രട്ടറി വി.കെ.ചന്ദ്രശേഖരപിള്ള, സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ ഡി.ജയകുമാര്‍, ആശുപത്രി ആര്‍.എം.ഒ. ഡോ. ജി.മാര്‍ട്ടിന്‍, നഴ്‌സിങ് സൂപ്രണ്ട് ത്രേസ്യാമ്മ, ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.സുരേന്ദ്രന്‍, സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പനവിള ഡേവിഡ്, കണ്‍വീനര്‍മാരായ പേരൂര്‍ക്കട എസ്.അനിത, പുഞ്ചക്കരി ഷൈലജ, സാം.കെ.ജി., ഗൗരീശപട്ടം അജീഷ്.ആര്‍.വി., എം.വി.ജോയി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram