പച്ചക്കറി വിത്ത് വിതരണത്തോടെ ആനാട് കര്‍ഷക ദിനാചരണം

Posted on: 19 Aug 2015



നെടുമങ്ങാട് : കര്‍ഷകര്‍ക്ക് സൗജന്യമായി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തുകൊണ്ട് ആനാട് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടത്തി. ദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാദിയ ബീവി അധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷി ഓഫീസര്‍ എസ്.ദീപ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ലോപ്പസ്, ആര്‍.ജെ.മഞ്ജു, ആനാട് ജി. ചന്ദ്രന്‍, വി.ബിന്ദു, ആര്‍.സുരേഷ്‌കുമാര്‍, വിജയന്‍നായര്‍, അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram