തിരുവാമന ക്ഷേത്രം തിരുവോണാഘോഷം ഇന്നുമുതല്‍

Posted on: 19 Aug 2015



വെഞ്ഞാറമൂട്: വാമന ഐതീഹ്യം കൊണ്ട് പ്രശസ്തമായ തിരുവാമനപുരം തേവര്‍ കോവിലിലെ തിരുവോണ ആഘോഷം ബുധനാഴ്ച ആരംഭിക്കും. ചിങ്ങം മൂന്ന് മുതല്‍ തിരുവോണം വരെ ദശാവതാരച്ചാര്‍ത്ത് നടക്കും.
തിരുവോണ ദിവസം രാവിലെ 6ന് ഗണപതിഹോമം തുടര്‍ന്ന് അത്തപ്പൂക്കള സമര്‍പ്പണം. 10ന് വാമനന് ദശപുഷ്പാഭിഷേകം. വൈകീട്ട് 6ന് വിളക്ക്.

More Citizen News - Thiruvananthapuram