മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍-മന്ത്രി മുനീര്‍
Posted on: 19 Aug 2015
വര്‍ക്കല: മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ പദ്ധതികളും ഫണ്ടും ലഭ്യമാക്കുമെന്ന് മന്ത്രി എം.കെ.മുനീര്‍. ഇലകമണ്‍ ഗ്രാമപ്പഞ്ചായത്ത് സമര്‍പ്പിക്കുന്ന പുതിയ പദ്ധതികള്‍ക്ക് പഞ്ചായത്ത് വകുപ്പ് രണ്ട് കോടിരൂപയുടെ സഹായം നല്‍കുമെന്നും അദ്ദഹം പറഞ്ഞു. ഇലകമണില്‍ പുതുതായി നിര്‍മ്മിച്ച രാജീവ്ഗാന്ധി സേവാകേന്ദ്രത്തിന്റെയും സ്വരാജ് ഹാളിന്റെയും കുടുംബശ്രീ ഓഫീസിന്റെയും ടച്ച്സ്ക്രീന്‍ സംവിധാനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വര്‍ക്കല കഹാര്‍ എം.എല്‍.എ ആധ്യക്ഷ്യം വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.ഷാലി, ജില്ലാപഞ്ചായത്തംഗം സുബൈദ, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ.രവീന്ദ്രനാഥ്, എ.ലീല, കെ.ചന്ദ്രിക, എസ്.ഉഷ, ഇലകമണ്‍ സതീശന്, ഷാജഹാന് എന്നിവര്‍ സംസാരിച്ചു. മികച്ച ഗ്രാമപ്പഞ്ചായത്തിന് ലഭിച്ച അവാര്‍ഡ് തുക കൊണ്ടാണ് സ്വരാജ് ഹാള്‍ പണികഴിപ്പിച്ചത്. ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ കമ്പോണന്റ് ഇനത്തില്‍ ലഭിച്ച തുകകൊണ്ടാണ് രാജീവ്ഗാന്ധി സേവാകേന്ദ്രം പണികഴിപ്പിച്ചത്.