തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിവരശേഖരണം നടത്തുന്നു

Posted on: 19 Aug 2015



തിരുവനന്തപുരം: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവിലുള്ള അംഗങ്ങളുടെ വിവരശേഖരണം നടത്താന്‍ നടപടിയായി. ഇതിനായി തയ്യാറാക്കിയ പ്രത്യേകഫോറം ജില്ലാഓഫീസില്‍ നിന്ന് സപ്തംബര്‍ ഒന്നുമുതല്‍ വിതരണം ചെയ്യും. അംഗങ്ങള്‍ക്ക് ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡുമായെത്തി ഫോറം കൈപ്പറ്റാം. പൂരിപ്പിച്ച ഫോറം നവംബര്‍ ഒന്നിനും നവംബര്‍ 30നുമിടയില്‍ ജില്ലാ ഓഫീസില്‍ നേരിട്ടെത്തി നല്‍കണം. പെന്‍ഷന്‍കാര്‍ ഫോറം സമര്‍പ്പിക്കേണ്ടതില്ലെന്നും ജില്ലാഎക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.ശ്രീകുമാര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram