ക്രമക്കേട് കണ്ടെത്തി

Posted on: 19 Aug 2015



തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിലെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഒരാഴ്ചത്തെ പരിശോധനയില്‍ 41 റേഷന്‍ കടകള്‍ക്കെതിരെയും രണ്ട് അരി മൊത്തവ്യാപാര ഡിപ്പോകള്‍ക്കെതിരെയും കേസെടുത്തു. പൊതുവിപണി പരിശോധനയില്‍ 11 ഹോട്ടലുകള്‍ക്കെതിരെയും 23 പച്ചക്കറി വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും നാലു ബേക്കറികള്‍ക്കെതിരെയും 26 പലചരക്ക് കടകള്‍ക്കെതിരെയും ഒരു പെട്രോള്‍ പമ്പിനെതിരെയും കേസെടുത്തു.

ഏകദിന പരിശീലന പരിപാടി
തിരുവനന്തപുരം:
വിദേശത്ത് തൊഴില്‍ തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി നോര്‍ക്ക-റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ 24 ന് രാവിലെ 10 മണി മുതല്‍ 4 മണി വരെ ഏകദിന ശില്‍പശാല സംഘടിപ്പിക്കും.

More Citizen News - Thiruvananthapuram