ഹോര്‍ട്ടികോര്‍പ്പ് എംപ്ലോയീസ് കോണ്‍ഗ്രസ് സമ്മേളനം

Posted on: 19 Aug 2015



തിരുവനന്തപുരം: കേരള സംസ്ഥാനത്തിലെ ഹോര്‍ട്ടികോര്‍പ്പില്‍ ജോലിചെയ്യുന്ന മുഴുവന്‍ താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്നും ഇ.എസ്.ഐ. ആനുകൂല്യം എല്ലാ ജീവനക്കാര്‍ക്കും നടപ്പിലാക്കണമെന്നും ഹോര്‍ട്ടികോര്‍പ്പ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി.) ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.എസ്.അനില്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വി.എല്‍.അരുണ്‍ കുമാര്‍ അദ്ധ്യക്ഷനായി. ഭാരവാഹികളായ എസ്.എസ്.രാജേന്ദ്രന്‍, കെ.രവീന്ദ്രന്‍ നായര്‍, സ്‌നേഹലത, കോമളം, ശൈലജ, രാധിക, മീനാംബിക, സുരേന്ദ്രന്‍ സി., തങ്കരാജന്‍, ദിനൂപ്, രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram