ധര്‍ണ നടത്തി

Posted on: 19 Aug 2015



തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍.ജി.ഒ. സംഘ് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി. ബി.എം.എസ്. സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, പെന്‍ഷന്‍ പ്രായം 60 വയസ്സായി ഏകീകരിക്കുക, വിലക്കയറ്റം തടയുക, ജീവനക്കാരെ തൊഴില്‍ നികുതിയില്‍ നിന്ന് ഒഴിവാക്കുക, തസ്തികകള്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.

More Citizen News - Thiruvananthapuram