ഡി.കെ.ടി.എഫ്. മാര്‍ച്ച് നടത്തും

Posted on: 19 Aug 2015



തിരുവനന്തപുരം: ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 25 ന് മന്ത്രി ഷിബു ബേബിജോണിന്റെ വസതിക്കുമുന്നിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഡി.കെ.ടി.എഫ്. സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷകത്തൊഴിലാളികള്‍ നേരിടുന്ന വിവിധ ആവശ്യങ്ങളില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോയി മാളിക്കല്‍, നേതാക്കളായ കാലടി സുരേഷ്, ഗോപിനാഥന്‍ ആശാരി, കെ.കെ. സുനില്‍കുമാര്‍, കക്കാട് രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram