കീഴാറൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സെമിനാര്‍
Posted on: 19 Aug 2015
തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മിഷനും കീഴാറൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളും സംയുക്തമായി മദ്യം, മയക്കുമരുന്ന് സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര സി.ഐ.(എക്സൈസ്), വി.രാജസിങ് ഉദ്ഘാടനം നിര്‍വഹിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ബിന്ദു (സി.ഐ. സൈബര്‍ സെല്‍ പട്ടം), ക്ലൂസെടുത്തു.
രാഹുല്‍ ഈശ്വര്‍ യുവാക്കള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ക്ലൂസെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. സോമന്, മണികണ്ഠന്, പി.ടി.എ. പ്രസിഡന്റ് വി.ശ്രീകുമാരന്‍ നായര്‍ അഗസ്റ്റിന് ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.