മലയോര മേഖലകളില്‍ ശക്തമായ മഴ

Posted on: 19 Aug 2015



കുലശേഖരം: കന്യാകുമാരി ജില്ലയിലെ മലയോര മേഖലകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശക്തമായ മഴപെയ്തു. തിങ്കളാഴ്ച ഉച്ചയോടെ കുലശേഖരം, തൃപ്പരപ്പ്, പത്തുകാണി ഉള്‍പ്പെടെ മലയോര പ്രദേശങ്ങളിലും മണിക്കൂറോളം ശക്തിയായി മഴപെയ്തു.
തക്കല ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ മഴപെയ്തിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ തൃപ്പരപ്പ്, കടയാലുമൂട് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ശക്തിയായി മഴപെയ്തു. എങ്കിലും ജില്ലയില്‍ എല്ലാ ഭാഗത്തും മഴ ഉണ്ടായിരുന്നില്ല.

More Citizen News - Thiruvananthapuram