വിശ്വകര്‍മസഭയുടെ ധര്‍ണ ഇന്ന്‌

Posted on: 19 Aug 2015



തിരുവനന്തപുരം: കേരള വിശ്വകര്‍മസഭ അവകാശനിഷേധത്തിനെതിരെ ബുധനാഴ്ച 13 ജില്ലാ ആസ്ഥാനങ്ങളിലും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിലും ധര്‍ണ നടത്തും. 2001 മുതല്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനെ പിന്‍താങ്ങിയിട്ടും സമുദായത്തിന്റെ പ്രധാനപ്പെട്ട ഒരാവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ധര്‍ണ സഭാ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്‍.ദേവദാസ് ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram