ജമാഅത്ത് ഫെഡറേഷന്‍ ധര്‍ണ നടത്തി

Posted on: 19 Aug 2015



തിരുവനന്തപുരം: അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് ഉദ്ഘാടനം ചെയ്തു. അന്യായമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് അറബിക് സര്‍വകലാശാല അട്ടിമറിക്കാനാണ് ധനവകുപ്പ് ശ്രമിക്കുന്നതെന്ന് കെ.പി.എ.മജീദ് പറഞ്ഞു.
ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുള്‍ അബ്ദുള്‍ അസീസ് മൗലവി അധ്യക്ഷനായിരുന്നു. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി.മുഹമ്മദ് സംസാരിച്ചു.

More Citizen News - Thiruvananthapuram