മാതൃഭൂമി അശ്വതി സില്‍ക്സ് ആന്‍ഡ് സ്റ്റുഡിയോ മധുരം മലയാളം മലയിന്‍കീഴ് ഗവ.വി.എച്ച്.എസ്.എസ്സില്‍
Posted on: 19 Aug 2015
മലയിന്‍കീഴ്: മാതൃഭൂമി മധുരം മലയാളം പദ്ധതി മലയിന്‍കീഴ് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടങ്ങി. സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും കഴക്കൂട്ടം അശ്വതി സില്‍ക്സ് ആന്‍ഡ് സ്റ്റുഡിയോ എം.ഡി.യുമായ കെ.എസ്.അനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം അശ്വതി സില്‍ക്സ് ആന്‍ഡ് സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പി.ടി.എ.പ്രസിഡന്റ് എസ്.സതീഷ്കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് റഫീക്ക് എം. മധുരം മലയാളം പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മലയിന്‍കീഴ് വേണുഗോപാല്‍, മാതൃഭൂമി അസിസ്റ്റന്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ശരത് കെ.എം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ എ.എം.റിയാസ്, പ്രഥമാധ്യാപിക അനിതകുമാരി, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് ജി.എസ്.ജിജു, മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ എ.ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.