ശുചീകരണ പ്രവര്‍ത്തനം നടത്തി
Posted on: 19 Aug 2015
പേരൂര്‍ക്കട: സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പാവപ്പെട്ട രോഗികള്‍ക്കുള്ള വസ്ത്രവിതരണവും സംഘടിപ്പിച്ചു. രോഗികള്‍ക്കുള്ള വസ്ത്രങ്ങളുടെ വിതരണം കെ.മുരളീധരന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പാളയം രാജന് നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് സാഗര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ പങ്കെടുത്തു.