ആയുധം കാണിച്ച് പരിഭ്രാന്തിസൃഷ്ടിച്ച യുവാവിനെ അറസ്റ്റുചെയ്തു

Posted on: 18 Aug 2015



കോവളം: നാട്ടുകാരെ വാള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും ചെയ്ത കല്ലിയൂര്‍ പാലപ്പൂര് വാത്സല്യത്തില്‍ ദിലീപി(35)നെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. പാലപ്പൂര് ജങ്ഷനില്‍ ഞായറാഴ്ച വൈകുന്നേരമാണ് ഇയാള്‍ വാള്‍ കാണിച്ച് പരിഭ്രാന്തി പരത്തിയത്.
എറണാകുളത്ത് നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram