സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച ആള് അറസ്റ്റില്‍
Posted on: 18 Aug 2015
പൂന്തുറ: മദ്യലഹരിയിലായ യുവാവ് വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ചു. ഗുരുതരാവസ്ഥയിലായ യുവാവിനെ മെഡിക്കല്‍ കോേളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബീമാപള്ളി സ്വദേശി അന്‍ഷാദിനെ (26)യാണ് സുഹൃത്തായ പുന്തുറ പള്ളിതെരുവ് സ്വദേശി ഷമീര്‍ കുത്തിയത്.
രണ്ട് ദിവസം മുമ്പ് അമ്പലത്തറ കുമരിചന്തയ്ക്കടുത്തുളള ഗ്രൗണ്ടിലാണ് സംഭവം. ഗ്രൗണ്ടില്‍ മദ്യലഹരിയില്‍ നിന്നിരുന്ന ഷമീറിനെ സുഹൃത്തായ അന്‍ഷാദ് കളിയാക്കിയതിന്റെ വിരോധത്തിലാണ് കുത്തിയത്.
സംഭവത്തെത്തുടര്‍ന്ന് കടന്നുകളഞ്ഞ ഷമീറിനെ സി.ഐ. എസ്.വൈ.സുരേഷ്, എസ്. ഐ. സജിന്‍ ലൂയീസ്, എ.എസ്.ഐ. രത്നം എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി. ഇയാളെ റിമാന്‍ഡ് ചെയ്തു.