കോട്ടൂരിലെ ആദിവാസി ഊരുകളില്‍ ഇന്ന് വൈദ്യുതിയെത്തും
Posted on: 18 Aug 2015
കാട്ടാക്കട: കുറ്റിച്ചല്‍ ഗ്രാമപ്പഞ്ചായത്തിലെ ആദിവാസി കോളനികളുടെ വൈദ്യുതീകരണ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ചോനംപാറ ഊരില്‍ വൈകീട്ട് 5ന് മന്ത്രി ആര്യാടന് മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിക്കും. കെ.എസ്.ശബരീനാഥന് എം.എല്‍.എ. അധ്യക്ഷനായിരിക്കും.
പൊതുസമ്മേളനം ഡോ. എ.സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്യും. അഗസ്ത്യവനത്തിലെ മാങ്കോട്, വാലിപ്പാറ, മുളമൂട്, കൈതോട്, ചോനംപാറ, അരിയാവിള, ഊരുകളിലെ 145 കുടുംബങ്ങള്‍ക്ക് ഇതോടെ വൈദ്യുതി ലഭ്യമാകും. എസ്.സി.-എസ്.ടി. ഫണ്ടില്‍നിന്ന് 102.66
ലക്ഷവും കേന്ദ്രസര്‍ക്കാരിന്റെ 62.54 ലക്ഷം രൂപയും ചേര്‍ത്തുള്ള 165.2 ലക്ഷം ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. വനത്തിനുള്ളില്‍ ആറ് ട്രാന്‍സ്ഫോമറുകളാണ് വൈദ്യുതിവിതരണത്തിന് സ്ഥാപിച്ചത്. 8.7 കി.മീ. ആധുനിക എച്ച്.ടി. ഏരിയല്‍ കേബിളും 13 കി.മീ. സാധാരണ ലൈനും വലിച്ചാണ് വൈദ്യുതി ലഭ്യമാക്കുന്നതെന്ന് െഡപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ടി.ശശാങ്കന് നായര്‍,എക്സി. എന്‍ജിനിയര്‍ ടി.എല്‍.ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.മൂന്നുമാസം മുമ്പാണ് പണികള്‍ തുടങ്ങിയത്.