ബി.ജെ.പി. സമ്മേളനത്തിനിടയില്‍ സ്ഥാനാര്‍ഥിയെ ചൊല്ലി അടി; തലയ്ക്കടിയേറ്റയാള്‍ ആശുപത്രിയില്‍
Posted on: 18 Aug 2015
വിളവൂര്‍ക്കല്‍: ബി.ജെ.പി. വാര്‍ഡ് സമ്മേളനത്തിനിടയില്‍ സ്ഥാനാര്‍ഥിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ തലയ്ക്കടിയേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ കുരിശുമുട്ടം വാര്‍ഡ് പ്രവര്‍ത്തക സമ്മേളനത്തിലുണ്ടായ സംഘര്‍ഷത്തില്‍ യുവമോര്‍ച്ച ജില്ലാസമിതി അംഗം പനങ്ങോട് സ്വദേശി മനു എന്നു വിളിക്കുന്ന അരുണ്‍കുമാറി(35) നാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ വിളപ്പില്‍ശാല ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ ആരംഭിച്ച യോഗത്തില്‍ അരമണിക്കൂറിനുള്ളിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ചയ്ക്കിടയില്‍ ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് അരുണിന് പരിക്കേറ്റത്. സംഭവത്തില്‍ മുന്‍ ബാങ്ക് ഉദ്യോഗസ്ഥനായ പരശുരാമന് എന്നയാള്‍ക്കും പരിക്കുണ്ട്.