സ്വാതന്ത്ര്യദിനമാഘോഷിച്ചു.

Posted on: 18 Aug 2015



വെഞ്ഞാറമൂട്: സ്‌കൂളുകളും കലാകൂട്ടായ്മകളും സ്വാതന്ത്ര്യദിനാഘോഷം നടത്തി.വെഞ്ഞാറമൂട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രഥമാധ്യാപകന്‍ കര്‍ണ്ണന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഡി.കെ.മുരളി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. എസ്.പി.സി.യുടെ പരേഡ് നടന്നു. സ്‌കൗട്ട് ആന്‍ഡ് ഗൈഡും, ജെ.ആര്‍.എസും പരേഡിന് മികവുനല്‍കി.തേമ്പാമ്മൂട് ജനതാഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മനേജര്‍ സജീബ് ആനക്കുഴി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ഷീജ അധ്യക്ഷയായി. എം.എ.നാസര്‍ രാജ്യവന്ദന സന്ദേശം നല്‍കി. സ്വാതന്ത്ര്യദിന സാഹിത്യസദസ്സ് നടന്നു. പൂവണത്തുംമൂട് സര്‍ക്കാര്‍ എല്‍.പി.എസ്സില്‍ പ്രഥമാധ്യാപകന്‍ സലീം ഉദ്ഘാടനം ചെയ്തു. സ്‌നേഹസംഗമം, റാലി, കലാപരിപാടികള്‍ എന്നിവ നടന്നു.സബര്‍മതിയില്‍ എം.എല്‍.എ. കോലിയക്കോട് കൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ കമ്മീഷണര്‍ കെ.മോഹന്‍കുമാര്‍ മുഖ്യാഥിതിയായി. സബര്‍മതി ചെയര്‍മാന്‍ ഇ.ഷംസുദ്ദീന്‍ അധ്യക്ഷനായി. പതാക വന്ദനം, മാനവസംഗമം എന്നിവ നടന്നു.എം.എ.എം. സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ എലിസബത്ത് ഉദ്ഘാടനം ചെയ്തു. എ.എ. റഷീദ് അധ്യക്ഷനായി.മാണിക്കല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ നടത്തിയ പരിപാടികള്‍ ജനമൈത്രിപോലീസ് കോ-ഓര്‍ഡിനേറ്റര്‍ ഷെരീര്‍ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. കോലിയക്കോട് സര്‍ക്കാര്‍ യു.പി.എസില്‍ പ്രഥമാധ്യാപകന്‍ കെ.കൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് രാധാകൃഷ്ണന്‍നായര്‍ അധ്യക്ഷനായി. സ്വാതന്ത്ര്യദിന കലോത്സവം നടന്നു.

More Citizen News - Thiruvananthapuram