കോണ്‍ഗ്രസ് പദയാത്ര നടത്തി
Posted on: 18 Aug 2015
വര്‍ക്കല: വെട്ടൂര്‍ പഞ്ചായത്തില്‍ അഴിമതിയും ദുര്‍ഭരണവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വെട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. ജാഥാക്യാപ്ടന്‍ എം.എന്‍.റോയിക്ക് പതാക കൈമാറി ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.സുദര്ശനന് ഉദ്ഘാടനം ചെയ്തു. ബി.ധനപാലന്, അഡ്വ.അസീംഹുസൈന്, എ.കെ.ആസാദ്, അബ്ദുല്‍ അഹദ്, കെ.രഘുനാഥന്, വെട്ടൂര്‍ ബിനു തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപനസമ്മേളനം വര്‍ക്കല കഹാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.