വിനായക ചതുര്‍ത്ഥി

Posted on: 18 Aug 2015



പോത്തന്‍കോട്: കരൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ഉത്സവത്തോടനുബന്ധിച്ച് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, വൈകീട്ട് 6ന് അപ്പംമൂടല്‍ വാവറ കുന്നത്ത് ദേവീക്ഷേത്രത്തില്‍ രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം നടക്കും.

പൂലന്തറ ധര്‍മശാസ്താ ക്ഷേത്രത്തില്‍ രാവിലെ 5.30ന് നിര്‍മാല്യ ദര്‍ശനം, 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം.
തിരുവെള്ളൂര്‍ മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം.

കീഴാവൂര്‍ വൈക്കപ്പൊലുന്നല്‍ ചാമുണ്ഡി ദേവീക്ഷേത്രത്തില്‍ രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം.

മുരുക്കുംപുഴ ഇടവിളാകം ചെമ്പകക്കുന്ന് ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് കലശാഭിഷേകം, 9ന് ചെമ്പ്പാല്‍പായസ വഴിപാട്, 6.30ന് മഹാപൂജ.

More Citizen News - Thiruvananthapuram