വൈദ്യുതി മുടങ്ങും
Posted on: 18 Aug 2015
തിരുവനന്തപുരം: കല്ലമ്പലം 33 കെ.വി. സബ്സ്റ്റേഷനില്‍ ഓണത്തിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കല്ലമ്പലം, പാലച്ചിറ, പള്ളിക്കല്‍ എന്നീ സെക്ഷനുകളില്‍ ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുമണിവരെ വൈദ്യുതി മുടങ്ങും.
ആറ്റിങ്ങല്‍, അവനവഞ്ചേരി, വെഞ്ഞാറമൂട്, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, വക്കം, നഗരൂര്‍, കല്ലമ്പലം, മംഗലാപുരം എന്നീ സെക്ഷനുകളില്‍ ബുധനാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുമണിവരെ വൈദ്യുതി മുടങ്ങും.
വര്‍ക്കല സബ്സ്റ്റേഷന് പരിധിയില്‍ ഇടവ, വര്‍ക്കല, കെടാകുളം, പാലച്ചിറ, പരവൂര്‍, പൂതക്കുളം എന്നീ സെക്ഷനുകളില്‍ വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുമണിവരെ വൈദ്യുതി മുടങ്ങും.