കുളം സംരക്ഷണ പദ്ധതിയുമായി പൂവാര്‍ ഗവ. എച്ച്.എസ്.എസ്. വിദ്യാര്‍ഥികള്‍
Posted on: 18 Aug 2015
പൂവാര്‍: പൂവാര്‍ ഗവ. എച്ച്.എസ്.എസ്. നാഷണല്‍ സര്‍വീസ് സ്കീം കുളം സംരക്ഷണത്തിനായി നീരറകളുടെ നേരറിവുകള്‍ തേടി എന്ന പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി പൂവാര്‍ ഗ്രാമപ്പഞ്ചായത്ത് കല്ലിംഗവിളാകം വാര്‍ഡിലെ പരപ്പന്കുളം വൃത്തിയാക്കി രാമച്ചം നട്ടുപിടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ആര്.സി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് എം. നവാസ് മുഖ്യപ്രഭാഷണം നടത്തി. എന്‍.എസ്.എസ്. പി.എ.സി. അംഗം എ.എസ്.ബന്റോയ്, പ്രോഗ്രാം ഓഫീസര്‍ ശ്രീദേവി എന്നിവര്‍ നേതൃത്വം നല്കി.