കൈത്തറി തൊഴിലാളി പെന്‍ഷന്‍

Posted on: 18 Aug 2015



തിരുവനന്തപുരം: കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 1/15 മുതല്‍ 4/15 വരെയുള്ള കാലയളവിലെ പെന്‍ഷന്‍ 18ന് രാവിലെ 11 മുതല്‍ ഹാന്‍ടെക്‌സ് ഭവനില്‍ വിതരണം ചെയ്യുന്നതാണ്. 19ന് രാവിലെ 6.30 മുതല്‍ ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് ഹാളിലും തുടര്‍ന്ന് പള്ളിച്ചല്‍ ഗ്രാമപ്പഞ്ചായത്ത് ഹാളിലും ഉച്ചയ്ക്കുശേഷം കളമച്ചല്‍ സംഘത്തില്‍വെച്ചും പെന്‍ഷന്‍ വിതരണം നടക്കും. 20ന് കൊല്ലത്തും 21, 22 തീയതികളില്‍ ഊറ്റുകുഴിയിലുള്ള തിരുവനന്തപുരം ജില്ലാ ഓഫീസിലും പെന്‍ഷന്‍ വിതരണം ചെയ്യുന്നതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram