നേമം ബ്ളോക്ക് പഞ്ചായത്തിനെതിരെ എല്‍.!ഡി.എഫ്.
Posted on: 18 Aug 2015
മലയിന്‍കീഴ്: നേമം ബ്ളോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകളുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സമരം നടത്തുമെന്നും എല്‍.!!ഡി.എഫ്. നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കച്ചവടതാല്പര്യങ്ങള് സംരക്ഷിക്കുന്നെന്നും ഉദ്യോഗസ്ഥരെ പണം പിരിക്കാന്‍ പ്രേരിപ്പിക്കുന്നെന്നും അവര്‍ ആരോപിച്ചു. 21ന് വൈകീട്ട് മലയിന്‍കീഴ് ജങ്ഷനില്‍ ജനപ്രതിനിധികള്‍ നടത്തുന്ന പ്രതിഷേധധര്‍ണ സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. എല്‍.ഡി.എഫ്. നേതാക്കളായ എം.എം.ബഷീര്‍, ഐ.ബി.സതീഷ്, പള്ളിച്ചല്‍ വിജയന്, വിളപ്പില്‍ രാധാകൃഷ്ണന്, എന്‍.ഭാസുരാംഗന്, കെ.ജയചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.