കെ.എസ്.എഫ്.ഇ. ഭാഗ്യവര്‍ഷ ചിട്ടികളുടെ ഉദ്ഘാടനം

Posted on: 18 Aug 2015



തിരുവനന്തപുരം: കെ.എസ്.എഫ്.ഇ. ഓണക്കാലത്ത് ആരംഭിക്കുന്ന ഭാഗ്യവര്‍ഷ ചിട്ടികളുടെ സംസ്ഥാനതല ഉദ്ഘാടനവും ഭാഗ്യശ്രേയസ്സ് ചിട്ടികളുടെ സമ്മാനദാനവും മന്ത്രി കെ.എം.മാണി നിര്‍വഹിച്ചു. ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷനായി. കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ പി.ടി.ജോസ്, നഗരസഭാംഗം ലീലാമ്മ ഐസക്, കെ.എസ്.എഫ്.ഇ. വൈസ് ചെയര്‍മാന്‍ അഡ്വ. ജോബ് മൈക്കിള്‍, മാനേജിങ് ഡയറക്ടര്‍ പി.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാഗ്യവര്‍ഷ ചിട്ടിയില്‍ ചേരുന്ന വരിക്കാരില്‍ നിന്ന് നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി 50 പവന്‍ സ്വര്‍ണവും രണ്ടാം സമ്മാനമായി 38 പേര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും മൂന്നാം സമ്മാനമായി ഓരോ ചിട്ടിയിലും ഒരാള്‍ക്ക് ഒരു ഗ്രാം തങ്കനാണയവും കൂടാതെ പ്രത്യേക സമ്മാനമായി 7 വനിതാ വരിക്കാര്‍ക്ക് ഹോണ്ട ഡിയോ സ്‌കൂട്ടറും നല്‍കും.

More Citizen News - Thiruvananthapuram