നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

Posted on: 18 Aug 2015



തിരുവനന്തപുരം: പട്ടികജാതി ക്ഷേമസമിതിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനോടനുബന്ധിച്ച് നഗരത്തില്‍ ചൊവ്വാഴ്ച രാവിലെ 9 മുതല്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
എന്‍.എച്ച്, എം.സി. റോഡില്‍ നിന്ന് തമ്പാനൂരിലേക്കും കിഴക്കേക്കോട്ടയിലേക്കും പോകേണ്ട ബസ്സുകള്‍ പട്ടം - കവടിയാര്‍ - വെള്ളയമ്പലം - പനവിള - മോഡല്‍ സ്‌കൂള്‍ ജങ്ഷന്‍ വഴിയും മറ്റു വാഹനങ്ങള്‍ പട്ടം - പി.എം.ജി. - മ്യൂസിയം - വെള്ളയമ്പലം - വഴുതക്കാട് - സാനഡു - പനവിള - മോഡല്‍ സ്‌കൂള്‍ ജങ്ഷന്‍ വഴിയും പോകണം.
നെടുമങ്ങാട് ഭാഗത്തുനിന്ന് തമ്പാനൂരിലേക്കും കിഴക്കേക്കോട്ടയിലേക്കും പോകേണ്ട ബസുകളും മറ്റു വാഹനങ്ങളും കവടിയാര്‍ - വെള്ളയമ്പലം വഴുതക്കാട് - സാനഡു - പനവിള - മോഡല്‍ സ്‌കൂള്‍ ജങ്ഷന്‍ വഴിയും,
കഴക്കൂട്ടം - കോവളം ബൈപ്പാസ് വഴി ആറ്റിങ്ങല്‍ ഭാഗത്തുനിന്ന് തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ചാക്ക - ഈഞ്ചയ്ക്കല്‍ - വാഴപ്പള്ളി - മിത്രാനന്ദപുരം - കിഴക്കേക്കോട്ട വഴി തമ്പാനൂരിലേക്ക് പോകണം.
നെയ്യാറ്റിന്‍കര ഭാഗത്തുനിന്ന് കിഴക്കേക്കോട്ട ഭാഗത്തയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കരമന, കിള്ളിപ്പാലം - അട്ടക്കുളങ്ങര വഴി പോകണം.
തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗത്തുനിന്ന് എം.സി., എന്‍.എച്ച്. റോഡിലൂടെ ആറ്റിങ്ങല്‍, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ അരിസ്റ്റോ ജങ്ഷന്‍ - ബേക്കറി ജങ്ഷന്‍, വെള്ളയമ്പലം - മ്യൂസിയം - ആര്‍.ആര്‍.ലാമ്പ് - പി.എം.ജി. വഴിയോ, വെള്ളയമ്പലം - കുറവന്‍കോണം - പട്ടം വഴിയോ പോകണം.
കിഴക്കേക്കോട്ട ഭാഗത്തുനിന്ന് പേരൂര്‍ക്കട ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ഓവര്‍ ബ്രിഡ്ജ് - തമ്പാനൂര്‍ - പനവിള - ബേക്കറി ജങ്ഷന്‍ - വഴുതക്കാട് - വെള്ളയമ്പലം വഴിയും,
കിഴക്കേക്കോട്ട ഭാഗത്തുനിന്ന് പേട്ട ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടിമുറിച്ചകോട്ട - വാഴപ്പള്ളി ജങ്ഷന്‍ - മിത്രാനന്ദപുരം - എസ്.പി. ഫോര്‍ട്ട് ആശുപത്രി - കൈതമുക്ക് - ഉപ്പിടാമൂട് - പഴയ കളക്ടറേറ്റില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ്, പേട്ട നാലുമുക്ക് വഴിയും പോകണം.
ജാഥയ്ക്കായി വരുന്ന വാഹനങ്ങള്‍ ആള്‍ക്കാരെ ഇറക്കിയശേഷം ഈഞ്ചക്കല്‍ ജങ്ഷന്‍ കഴിഞ്ഞ് കോവളം ഭാഗത്തേയ്ക്ക് പോകുന്ന ബൈപ്പാസ് റോഡില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
സിറ്റിക്കകത്ത് മെയിന്‍ റോഡിലും, എയര്‍പോര്‍ട്ട് - ചാക്ക - പാളയം - വെള്ളയമ്പലം - പട്ടം എന്നീ ഭാഗങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.
തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ പാര്‍ക്ക് ചെയ്യുന്ന പൊതുജനങ്ങളുടെ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളിലും ഡ്രൈവറോ മറ്റാരെങ്കിലുമോ ഉണ്ടായിരിക്കേണ്ടതും അല്ലാത്തപക്ഷം ഏതെങ്കിലും കോണ്‍ടാക്ട് നമ്പര്‍ പുറമേ നിന്നു കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം.
ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും 1099, 9497987001, 9497987002, 0471-2558731, 0471 - 2558732 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കാം.

More Citizen News - Thiruvananthapuram