ചെങ്കലില്‍ ജൈവ കാര്‍ഷികഗ്രാമം പദ്ധതി
Posted on: 18 Aug 2015
തിരുവനന്തപുരം: ചെങ്കല്‍ പഞ്ചായത്തില്‍ ജൈവ കാര്‍ഷികഗ്രാമം പദ്ധതി മുന്‍ കെ.പി.സി.സി. പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.യുടെ ഗാന്ധി ഹരിതസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് ജൈവ കാര്‍ഷികഗ്രാമം നടപ്പിലാക്കുന്നത്. അഖിലേന്ത്യാ ഗാന്ധിസ്മാരക നിധി ചെയര്മാന് പി.ഗോപിനാഥന് നായര്‍ കര്‍ഷകര്‍ക്ക് ജൈവകാര്‍ഷിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുറഞ്ഞത് 100 ഏക്കറിലെങ്കിലും ചെങ്കല്‍ പഞ്ചായത്തില്‍ ജൈവകൃഷി ആരംഭിക്കും. വലിയകുളം ഗാന്ധിതീര്ഥത്തിലെ ജലം കൃഷിക്കായി ഉപയുക്തമാക്കുന്നതിനുള്ള രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. കര്‍ഷകരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ പദ്ധതി നടപ്പിലാക്കും. ജില്ലാ കൃഷിഓഫീസര്‍ ഡോ.എന്‍.പി.ബാലചന്ദ്രനാഥ് ജൈവകര്ഷകരെ ആദരിച്ചു. ജൈവ പച്ചക്കറിമേള, പച്ചക്കറിത്തൈ വിതരണമേള എന്നിവയും നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗാന്ധിമിത്രമണ്ഡലം ചെയര്‍മാനുമായ എന്‍.വേണുഗോപാലന്‍ തമ്പി അധ്യക്ഷനായി.
കെ.പി.സി.സി. സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍, എം.വിന്‍സന്റ്, ഗാന്ധി ഹരിതസമൃദ്ധി സംസ്ഥാന സെക്രട്ടറി സനില്‍ കുളത്തിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.