കുലശേഖരം മുത്താരമ്മന്‍ ക്ഷേത്രത്തില്‍ സുമംഗലി പൂജ
Posted on: 18 Aug 2015
കുലശേഖരം: കാവല്‍സ്ഥലം മുത്താരമ്മന്‍ ക്ഷേത്രത്തില്‍ ആടിപൂരത്തിന് സുമംഗലി പൂജ നടത്തി. ഞായറാഴ്ച രാവിലെ മുതല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും അന്നദാനവും നടത്തി. വൈകീട്ട് വിശേഷ ദീപാരാധനയും തുടര്‍ന്ന് പുഷ്പാഭിഷേകവും നടന്നു. രാത്രി എട്ടിന് നടന്ന സുമംഗലി പൂജയില്‍ അഞ്ഞൂറിലധികം സ്ത്രീകള്‍ പങ്കെടുത്തു.