കുശമുട്ടം ക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹം ഇന്നുമുതല്‍
Posted on: 18 Aug 2015
ആറ്റിപ്ര: കുളത്തൂര്‍ കുശമുട്ടം ഭഗവതി ക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞം ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് ആറുമണിക്ക് ഉദ്ഘാടനച്ചടങ്ങില്‍ മേയര്‍ കെ.ചന്ദ്രിക വിളക്ക് തെളിക്കും. ദേവസ്വംകമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ് അധ്യക്ഷതവഹിക്കും. ചിങ്ങോലി ശ്രീശിവപ്രഭാകര സിദ്ധയോഗീശ്വരാശ്രമം മഠാധിപതി രമാദേവിഅമ്മയാണ് യജ്ഞാചാര്യ. 27ന് ഉച്ചയ്ക്ക് ഭദ്രദീപം ശ്രീകോവിലില്‍ സമര്‍പ്പിക്കുന്നതോടെ യജ്ഞം സമാപിക്കും. അന്നുരാവിലെ എട്ടിന് നവകലശ പൂജയ്ക്കുശേഷം 10 മണിക്ക് ഓണക്കോടി സമര്‍പ്പണം, ഉത്രാടസദ്യ എന്നിവയുണ്ട്.
എല്ലാ ദിവസവും രാവിലെ ഏഴുമണിമുതല്‍ എട്ടുവരെയാണ് ഭാഗവതപാരായണം. ആറാംദിവസമായ 24ന് രാവിലെ 10.30ന് പാര്വതീപരിണയ ഘോഷയാത്ര തൃപ്പാപ്പൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍നിന്ന് താലപ്പൊലി, വാദ്യമേളം എന്നിവയോടെ കല്ലിംഗല്വഴി ക്ഷേത്രത്തിലെത്തും. ഏഴാംദിവസമായ 25ന് രാവിലെ എട്ടുമണിക്ക് ഉപഹാരദാനാര്പ്പണം അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മിബായി തമ്പുരാട്ടി നിര്‍വഹിക്കും.