കേരള സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം

Posted on: 18 Aug 2015



തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ 2015-16-ന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ പത്തിന് വിമെന്‍സ് കോളജില്‍ പ്രശസ്ത എഴുത്തുകാരന്‍ കാഞ്ചാ ഇലയ്യ നിര്‍വഹിക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സിനിമാതാരം സണ്ണി വെയ്ന്‍ മുഖ്യാതിഥിയാകും. എം.പി.മാരായ ടി.എന്‍.സീമ, സി.പി.നാരായണന്‍, കെ.എന്‍.ബാലഗോപാല്‍, എം.എല്‍.എ.മാരായ കെ.മുരളീധരന്‍, വി.ശിവന്‍കുട്ടി, കേരളസര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എന്‍.വീരമണികണ്ഠന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി.നിയാസ്, ചെയര്‍പേഴ്‌സണ്‍ എസ്.ആര്‍.ആര്യ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram