സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞിട്ടും അഴിച്ചുമാറ്റാത്ത പതാക പോലീസ് അഴിച്ചുമാറ്റി
Posted on: 17 Aug 2015
പാങ്ങോട്: സ്വാതന്ത്ര്യദിനാഘോഷത്തിനുശേഷം ഒരുദിവസം കഴിഞ്ഞിട്ടും പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് ദേശീയപതാക അഴിച്ചുമാറ്റിയില്ല. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി പതാക അഴിച്ചുമാറ്റി.
സ്വാതന്ത്ര്യദിനത്തില്‍ രാവിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് പാതാകയുയര്ത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയായിട്ടും പതാക അഴിച്ചുമാറ്റിയില്ല. ജനകീയ സമരസമിതി ചെയര്മാന് അബ്ദുല്‍ഹസ്സന്‍, പാങ്ങോട് ഹക്കിം എന്നിവര്‍ പാങ്ങോട് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസെത്തി പതാക അഴിച്ചുമാറ്റുകയായിരുന്നു.
ദേശീയപതാക അഴിച്ചുമാറ്റുന്നതിന് പ്യൂണിനെ ചുമതലപ്പെടുത്തിയിരുെന്നന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.