വട്ടിയൂര്‍ക്കാവിലെ സ്വാതന്ത്ര്യസമര സ്മാരകത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തിയില്ല
Posted on: 17 Aug 2015
വട്ടിയൂര്‍ക്കാവ്: സ്വാതന്ത്ര്യദിനത്തില്‍ വട്ടിയൂര്‍ക്കാവില്‍ പുതുതായി നിര്‍മിച്ച സ്വതന്ത്ര്യസമര സ്മാരകത്തില്‍ ദേശീയപതാക ഉയര്‍ത്തിയില്ല. പുരാരേഖ വകുപ്പ് നിര്‍മിച്ച സ്വാതന്ത്ര്യസമര സ്മാരകം കഴിഞ്ഞ മാസം രണ്ടിനാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
വട്ടിയൂര്‍ക്കാവ് സമ്മേളന സ്മാരക സമിതി പുരാരേഖ വകുപ്പിനോട് സ്മാരകത്തില്‍ പതാകയുയര്‍ത്താന്‍ അനുമതി ചോദിച്ചു. എന്നാല്‍ പുരാരേഖ വകുപ്പ് അനുമതി നല്‍കിയില്ല. അതിനാല്‍ സ്മാരകത്തിന് പുറത്താണ് പതാകയുയര്‍ത്തിയത്.