സ്വാതന്ത്ര്യദിനാഘോഷം
Posted on: 17 Aug 2015
കാട്ടാക്കട: വിവിധ ചടങ്ങുകളോടെ നാടെങ്ങും സ്വാതന്ത്ര്യ ദിനം ആചരിച്ചു. കുറ്റിച്ചല്‍ പരുത്തിപ്പള്ളി എല്‍.പി.എസ്സില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതകുമാരി പതാക ഉയര്‍ത്തി. ബ്ലോക്ക് പ്രതിനിധി പരുത്തിപ്പള്ളി ചന്ദ്രന് പൊതുയോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഗോപന് അധ്യക്ഷന്‍ ആയിരുന്നു. വാര്‍ഡ് പ്രതിനിധി
വാഹിദ, ഗോവിന്ദന് കുട്ടി, ബി.കെ.പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ പൂവച്ചല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചന് പതാക ഉയര്‍ത്തി. അസോ. പ്രൊഫസര്‍ ജി.പി.സുധീര്‍, ആശ എല്‍.സ്റ്റീഫന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
വീരണകാവ് സ്കൂളില്‍ പ്രഥമാധ്യാപിക എന്‍.ഡി.റാണി പതാക ഉയര്‍ത്തി. പി.ടി.എ. പ്രസിഡന്റ് സുദര്ശന്, പ്രിന്‍സിപ്പല്‍ രൂപ നായര്‍, വാര്‍ഡ് പ്രതിനിധി രാജേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. മരം നടല്‍, ഘോഷയാത്ര, കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു.
കുഴക്കാട് സ്കൂളില്‍ വാര്‍ഡ് പ്രതിനിധി രേണുക കുമാരി പതാക ഉയര്‍ത്തി. പി.ടി.എ. പ്രസിഡന്റ് സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ് മാസ്റ്റര്‍ ക്രിസ്തുദാസന്, സുനിമോള്‍, ആഷാകുമാരി, അശ്വതി, പ്രവീണ, അരവിന്ദ് കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. ദേശഭക്തി ഗാനം, പ്രസംഗം, ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു.
കോണ്‍ഗ്രസ് പൂവച്ചല്‍ മണ്ഡലം കമ്മിറ്റിയുടെ ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന് പതാക ഉയര്‍ത്തി. ആര്.എസ്.സജീവ്, വിക്രമന് നായര്‍, സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്ലോബല്‍ ലൈറ്റ് ക്രിസ്ത്യന്‍ മിഷന് ട്രസ്റ്റ് കേന്ദ്രത്തില്‍ പ്രസിഡന്റ് വസന്തകുമാരി പതാക ഉയര്‍ത്തി. സരിജ സ്റ്റീഫന്‍, അജിത് കുമാര്‍, ഷീബ സുരേഷ്, അജി തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികള്‍, സമ്മാനവിതരണം എന്നിവ ഉണ്ടായിരുന്നു.