'ഗ്രീന്‍ കല്ലാര്‍' പദ്ധതിക്ക് തുടക്കമായി
Posted on: 17 Aug 2015
വിതുര: പരുത്തിപ്പള്ളി റേഞ്ചില്‍ അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തിന്റെ സന്ദേശം പകര്‍ന്ന് ഗ്രീന്‍ കല്ലാര്‍ പദ്ധതിക്ക് തുടക്കമിട്ടു. കല്ലാര്‍ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള പരിപാടി ഡി.എഫ്.ഒ. ടി.ഉമ ഉദ്ഘാടനം ചെയ്തു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍, കല്ലാര്‍ വാര്‍ഡംഗം ആര്.ലീലാകുമാരി, മുന്‍ അംഗം മുരളി, കല്ലാര്‍ സംരക്ഷണ സമിതി പ്രസിഡന്റ് ഗോപിനാഥന് നായര്‍, സെക്ഷന്‍ വനം ഓഫീസര്‍ എം.ആര്.ആര്.പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. വട്ടക്കയം വരെ പരിസ്ഥിതി സംരക്ഷണ റാലി നടത്തി. ആനപ്പാറ ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി പഠനക്യാമ്പും ഉണ്ടായിരുന്നു.