മഹിളാ ജനതാദള്‍ പഞ്ചായത്ത് സമ്മേളനം

Posted on: 17 Aug 2015



നെയ്യാറ്റിന്‍കര: മഹിളാ ജനതാദള്‍ പെരുങ്കടവിള പഞ്ചായത്ത് സമ്മേളനം ജനതാദള്‍(യു) ജില്ലാ പ്രസിഡന്റ് എന്‍.എം.നായര്‍ ഉദ്ഘാടനം ചെയ്തു. മഹിളാ ജനതാദള്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയകുമാരി സുദര്‍ശനകുമാര്‍ അധ്യക്ഷയായി.
കിസാന്‍ജനത ജില്ലാ പ്രസിഡന്റ് എല്‍.ആര്‍. സുദര്‍ശനകുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് ദേവദാസന്‍, ധനുവച്ചപുരം പരമേശ്വരന്‍ നായര്‍, ജോണ്‍ വിക്ടര്‍, ഷീബാ സുനില്‍, സിന്ധു, കാക്കണം സുരേഷ്, കരിക്കത്തുകുഴി പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ജയകുമാരി സുദര്‍ശനകുമാര്‍(പ്രസിഡന്റ്), ഷീബാ സുനില്‍(സെക്രട്ടറി), വിദ്യനായര്‍(ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram