ഫ്ലക്‌സ്‌ േബാര്‍ഡ് കത്തിച്ചു

Posted on: 17 Aug 2015



വെള്ളറട: ബി.ജെ.പി പ്രവര്‍ത്തകര്‍ ചൂണ്ടിക്കല്‍ ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡ് സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. പ്രധാനമന്ത്രിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ആലേഖനം ചെയ്ത ഫ്ലക്‌സ്‌ബോര്‍ഡാണ് വെള്ളിയാഴ്ച രാത്രിയില്‍ നശിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ വെള്ളറടയില്‍ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. വിജേഷ് അധ്യക്ഷനായി. കാര്‍ത്തികേയന്‍, സതീഷ്, ബിജുകുമാര്‍, ഗോപന്‍, ഹരി, സുമോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് ഡി.വൈ.എഫ്.ഐ.യുടെയും അതിന് മുമ്പ് ബി.ജെ.പി. പ്രവര്‍ത്തകരും സ്ഥാപിച്ച ബോര്‍ഡുകളും അജ്ഞാതര്‍ നശിപ്പിച്ചിരുന്നു.

More Citizen News - Thiruvananthapuram