കൂതാളിയില്‍ ഗൂണ്ടാ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

Posted on: 17 Aug 2015



വെള്ളറട: കൂതാളിയില്‍ ഒമ്പതംഗ അക്രമിസംഘം കാറടിച്ച് തകര്‍ത്ത്, കാറിലുണ്ടായിരുന്ന മൂന്ന് സഹോദരന്മാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. മുന്‍വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ കാറിന്റെ ഗ്ലൂസുകളെല്ലാം അക്രമികള്‍ അടിച്ചുപൊട്ടിച്ചു. പന്നിമല ഇരിപ്പുവാലി റോഡരികത്തുവീട്ടില്‍ സജു (27), സഹോദരങ്ങളായ അജിന്‍ (25), വിജിന്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

More Citizen News - Thiruvananthapuram