സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക സാഹിത്യോത്സവം

Posted on: 17 Aug 2015



തിരുവനന്തപുരം: ദക്ഷിണ കേരള മഹായിടവക സാഹിത്യ സമിതിയുടെ നേതൃത്വത്തില്‍ 'സാഹിത്യോത്സവം 2015' നടത്തി. ദക്ഷിണ കേരള മഹായിടവക ബിഷപ്പ് എ.ധര്‍മരാജ് റസാലം ഉദ്ഘാടനംചെയ്തു. കവി മുരുകന്‍ കാട്ടാക്കട, കഥാകൃത്ത് എസ്. സരോജം തുടങ്ങിയവര്‍ അതിഥികളായിരുന്നു.
കവി.വെള്ളനാട് ഡെന്നിസണ്‍, നാടകകൃത്ത് ആര്യനാട് സത്യന്‍, സി.ഡി. പബ്ലിക്കേഷന്‍സ് കണ്‍വീനര്‍ എസ്.ഡി. ചുള്ളിമാനൂര്‍ എന്നിവരെ ആദരിച്ചു.
സാഹിത്യസമിതി സെക്രട്ടറി ടി.ദേവപ്രസാദ് അധ്യക്ഷനായി. പൊതുസമ്മേളനത്തില്‍ മഹായിടവക സെക്രട്ടറി ഡി.ലോറന്‍സ്, ക്രൈസ്തവ ദീപിക എഡിറ്റര്‍ പോള്‍ വിക്ലിഫ്, ക്രൈസ്തവ ദീപിക സര്‍ക്കുലേഷന്‍ മാനേജര്‍ എം.ആര്‍.ബിജു എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram