അത്തപ്പൂക്കള മത്സരം

Posted on: 17 Aug 2015



തിരുവനന്തപുരം: സംഘമിത്ര ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും 24ന് രാവിലെ ഒമ്പതിന് സത്യന്‍ സ്മാരക (മ്യൂസിയം ജങ്ഷന്‍)ത്തില്‍ 'അത്തപ്പൂക്കള മത്സരം' നടത്തുന്നു. എ.ഡി.ജി.പി. ഋഷിരാജ്‌സിങ് ഉദ്ഘാടനം നിര്‍വഹിക്കും.
ഒന്നും, രണ്ടും മൂന്നും വിജയികള്‍ക്ക് കാഷ് അവാര്‍ഡും പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ഥികള്‍ക്കും സംഘമിത്ര ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. മെയില്‍: vsanthips@gmail.com

More Citizen News - Thiruvananthapuram