സമൂഹ ലക്ഷാര്‍ച്ചന
Posted on: 17 Aug 2015
കന്നുമാമൂട്: പുരവൂര്‍ മൊട്ടമൂട് മുത്താരമ്മന്‍ ക്ഷേത്രത്തില്‍ മുളിയൂര്മഠം മഹാദേവന് പോറ്റിയുടെ കാര്‍മികത്വത്തില്‍ സമൂഹ ലക്ഷാച്ചന നടത്തും. രാവിലെ അഞ്ചുമുതല്‍ വൈകീട്ട് 6.30 വരെയാണ് ചടങ്ങുകള്‍. ഉച്ചയ്ക്ക് അന്നപ്രസാദ വിതരണമുണ്ട്. പൂജാദ്രവ്യങ്ങള്‍ ക്ഷേത്രട്രസ്റ്റ് സൗജന്യമായി നല്‍കുമെന്ന് സെക്രട്ടറി എസ്.വേണുഗോപലന്‍ നായര്‍ അറിയിച്ചു.