വ്യവസായ വിപണനമേള തുടങ്ങി

Posted on: 17 Aug 2015തിരുവനന്തപുരം: ജില്ലാ വ്യവസായകേന്ദ്രം സംഘടിപ്പിച്ച ചെറുകിട വ്യവസായ പ്രദര്‍ശന വിപണന മേളയ്ക്ക് വി.ജെ.ടി. ഹാളില്‍ തുടക്കമായി. കെ.മുരളീധരന്‍ എം.എല്‍.എ. മേള ഉദ്ഘാടനം ചെയ്തു. പാളയം രാജന്‍ അധ്യക്ഷനായി.
വ്യവസായ വാണിജ്യ അഡീഷണല്‍ ഡയറക്ടര്‍ കെ.സുധീര്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ഇ.സലാഹുദ്ദീന്‍, മാനേജര്‍ സി. ജയകുമാരന്‍ നായര്‍, ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വെണ്‍പകല്‍ ചന്ദ്രമോഹന്‍, ജില്ലാ കണ്‍വീനര്‍ ആര്‍.അനില്‍കുമാര്‍. ലീഡ് ബാങ്ക് ഓഫീസര്‍ എം.രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
സൗരോര്‍ജ ഉത്പന്നങ്ങള്‍, കരകൗശലവസ്തുക്കള്‍, രാമച്ചം അടക്കമുള്ള ആയുര്‍വേദ ഉത്പന്നങ്ങള്‍, നാളികേര ഉത്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍, സ്വയം പ്രവര്‍ത്തിക്കുന്ന ജനാല, ഈറ, മുള ഉത്പന്നങ്ങള്‍, തേന്‍, അച്ചാര്‍, കശുവണ്ടിപ്പരിപ്പ്, പാഴ്വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ അപൂര്‍വം ഇനം ചെടിച്ചട്ടികള്‍, പ്ലൂസ്റ്റിക് കുപ്പികള്‍, എന്‍ജിന്‍ ഓയില്‍, ബയോഗ്യാസ് പ്ലൂന്റ്, വിവിധയിനം, പഴച്ചാറുകള്‍ തുടങ്ങിയവ മേളയില്‍ ഇടം പിടിച്ചിട്ടുണ്ട്. 18ന് സമാപിക്കുമെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram