കെ.ടി.ഡി.സി. ബിയര്‍ പാര്‍ലര്‍ അടിച്ചുതകര്‍ത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Posted on: 17 Aug 2015



മലയിന്‍കീഴ്: കെ.ടി.ഡി.സി.യുടെ ബിയര്‍ പാലര്‍ അടിച്ചുതകര്‍ത്ത കേസില്‍ മൂന്നംഗസംഘം അറസ്റ്റില്‍. വിളവൂര്‍ക്കല്‍ കുരിശുമുട്ടം വട്ടവിള അനീഷ് ഭവനില്‍ രഞ്ജിത്ത് (24), പുതുവീട്ടുമേലെ കൊല്ലാക്കര ആല്‍ബി നിവാസില്‍ രതീഷ്‌കുമാര്‍ (23), പൂജപ്പുര ചെറുകര വിദ്യാധിരാജാ നഗറില്‍ ജോണ്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
പേയാടിന് സമീപമുള്ള ബിയര്‍ പാര്‍ലറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. എട്ടുമണിയോടെ ബിയര്‍ കഴിക്കാനെത്തിയ സംഘം പുറമെനിന്ന് കൊണ്ടുവന്ന മദ്യം ഉപയോഗിക്കാന്‍ നടത്തിയ ശ്രമം ജീവനക്കാര്‍ തടഞ്ഞു. പുറത്തുപോയി രാത്രി പത്തുമണിയോടെ വീണ്ടുമെത്തിയ സംഘത്തിന് സമയം കഴിഞ്ഞതിനാല്‍ ബിയര്‍ നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. പുറത്തിറങ്ങി ഇവര്‍ പാര്‍ലറിന്റെ ഗ്ലൂസ്സുകള്‍ അടിച്ചുതകര്‍ത്തു. കെ.ടി.ഡി.സി. മാനേജരുടെ പരാതിയില്‍ സി.സി.ടി.വി. കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. മലയിന്‍കീഴ് എസ്.ഐ. ഷൈന്‍കുമാര്‍, സി.പി.ഒ.മാരായ സുനില്‍, നെവീന്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram