ബസിലിക്കാ തിരുന്നാളാഘോഷം 16ന് തുടങ്ങും
Posted on: 15 Aug 2015
തിരുവനന്തപുരം: പാളയം സമാധാനരാജ്ഞി ബസിലിക്കയിലെ സമാധാനരാജ്ഞിയുടെ തിരുനാളും ഇടവകതിരുനാളും 16 മുതല്‍ 23 വരെ നടക്കും. വൈകീട്ട് 4.30ന് കൊടിയേറും. തുടര്‍ന്ന് ജയിംസ് പാറവിള കോര്‍ എപ്പിസ്കോപ്പയുടെ കാര്‍മികത്വത്തില്‍ കുര്‍ബാനയും ഫാ. ജോര്‍ജ് ജെ.ഗോമസിന്റെ കാര്‍മികത്വത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണവും നടക്കും. തുടര്‍ന്ന് 40 മണിക്കൂര്‍ 'അഖണ്ഡദിവ്യകാരുണ്യആരാധന' ആരംഭിക്കും. ഈ പ്രാര്‍ഥന 18ന് സമാപിക്കും. 19,20,21,22 തീയതികളില്‍ ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രം നയിക്കുന്ന ബൈബിള്‍ കണ്വെന്ഷന് നടക്കും. സാമുവല്‍ മാര്‍ ഐറേനിയോസ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും.
ദിവസവും വൈകീട്ട് 4.30ന് ജപമാലപ്രാര്‍ഥന, വി. കുര്‍ബാന എന്നിവയുണ്ടാകും.
22ന് കണ്‍വെന്‍ഷനെ തുടര്‍ന്ന് നഗരം ചുറ്റിയുള്ള പ്രദക്ഷിണം നടക്കും. 23ന് രാവിലെ 6.30ന് പ്രഭാതപ്രാര്‍ഥനയും തിരുന്നാള്‍ കുര്‍ബാനയും. കുര്‍ബാനയ്ക്ക് തിരുവനന്തപുരം മേജര്‍ അതിരൂപതാ വികാരി ജനറാള്‍ ഗീവര്‍ഗീസ് മണ്ണിക്കരോട്ട് കോര്‍ എപ്പിസ്കോപ്പ കാര്‍മികത്വം വഹിക്കും.