പണിമൂലയില്‍ ബലിതര്‍പ്പണം
Posted on: 15 Aug 2015
പോത്തന്‍കോട്: പണിമൂല ദേവീക്ഷേത്ര ട്രസ്റ്റിന്റെ കര്‍ക്കടക വാവുബലിയില്‍ ബലിതര്‍പ്പണത്തിനായി ആയിരത്തിലധികം ഭക്തജനങ്ങളെത്തി. വെള്ളിയാഴ്ച രാവിലെ 6 മണി മുതല്‍ 12 മണി വരെ വിധിപ്രകാരമുള്ള ബലിതര്‍പ്പണത്തിനും തിലഹവനത്തിനുമുള്ള സൗകര്യങ്ങള്‍ പണിമൂല തെറ്റിയാര്‍ കടവില്‍ ഒരുക്കിയിരുന്നു.