െ െ ജവക്കൃഷിത്തോട്ടവുമായി കൊഞ്ചിറ ഗവ. യു.പി. സ്കൂള്‍
Posted on: 15 Aug 2015
വെമ്പായം: കൊഞ്ചിറ ഗവ. യു.പി.സ്കൂളില്‍ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജൈവക്കൃഷിക്ക് തുടക്കം കുറിച്ചു. സ്കൂള്‍ പരിസരത്ത് ഒരുക്കിയ കൃഷിത്തോട്ടത്തില്‍ വെണ്ട,പയര്‍,ചീര,കത്തിരി, തക്കാളി തുടങ്ങിയ പച്ചക്കറികളുടെ വിത്തുകളാണ് പാകിയത്. വിത്ത് വിതയ്ക്കല്‍ പരിപാടിയുടെ ഉദ്ഘാടനം എം.വി.ടി.എ. പ്രസിഡന്റ് ബേബി ഗിരിജ നിര്‍വഹിച്ചു. വെമ്പായം കൃഷിഭവനുമായി സഹകരിച്ചുകൊണ്ട് സ്കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു. സ്കൂള്‍ ഹെഡ്മാസ്റ്റര് വി.അജിത്കുമാര്‍, പി.ടി.എ. പ്രസിഡന്റ് എച്ച്.ഷിജി, എം.അമീര്‍, ബിന്ദു ജോണ്‍, എസ്.അജിതകുമാരി, വി.ഉണ്ണികൃഷ്ണന്, ജെ.സജീന എന്നിവര്‍ പങ്കെടുത്തു.